ലക്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശിലെ അസംഘറില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്‌കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി, ഓടിക്കൊണ്ടിരുന്ന വാഹനത്തിലിട്ട് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായുള്ള വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചതായും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.
 
0 Comments