കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്റെ പേരു മാത്രമാണ് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചത്.
2006 തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ ചെര്‍ക്കളം അബ്ദുല്ലയെ തോല്‍പിച്ച് മഞ്ചേശ്വരം സീറ്റില്‍ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.
മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‌ലിം ലീഗ് എം.എല്‍.എ അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. ജില്ല പ്രസിഡന്റ് ഖമറുദ്ദീന്റെ പേരാണ് ലീഗില്‍ മുന്‍തൂക്കമുള്ളത്.
0 Comments