കാഞ്ഞങ്ങാട്: ജില്ലയിൽ വിസ തട്ടിപ്പ് കേസുകൾ വർ്ധിക്കുന്നതിനാൽ ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്്്‌മെൻറ് കർശനമാക്കാൻ നോർക്ക.
വിദേശകാര്യ വകുപ്പിൻറെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത റിക്രൂട്ടിംഗ് എജൻസികൾ മുഖേന മാത്രം കുടിയേറ്റം എന്ന സന്ദേശം വ്യാപകമാക്കാനാണ് നോർക്കയുടെ തീരുമാനം. ഇതിനായി മാധ്യമങ്ങളിലൂടെയും സന്നദ്ധ സംഘടനകൾ മുഖേനയും പ്രചാരണം ശക്തമാക്കും. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ട് ഉടമകളായ ഉദ്യോഗാർഥികൾ അനധികൃത ഏജൻറുകളാൽ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടർ ദുരിതങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യം വെച്ചാണിത്. ജില്ലയിൽ കഴിഞ്ഞ മൂന്ന്്് മാസത്തിനിടെ പത്തോളമ വിസ തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട്് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം വിസ തട്ടിപ്പു കേസിൽ പാലക്കാട് സ്വദേശികൾക്കെതിരെ കേസെടുത്തിരുന്നു. പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3.60 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പാലക്കാട് സ്വദേശികളായ ഷാരോൺ ജോസഫ്, ശോഭന ജോസഫ് എന്നിവർക്കെതിരേയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്്. കാഞ്ഞങ്ങാട് സ്വദേശികളായ ശ്രീനാഥ്, രഞ്ജിത്ത്, യദുകൃഷ്ണൻ, അജിത്കുമാർ, മനീഷ് എന്നിവരാണ് പരാതിക്കാർ. ഒന്നിലേറെ സുഹൃത്തുക്കൾ വഴിയാണ് പരാതിക്കാർ പാലക്കാട്ടെ ഷാരോണുമായി ബന്ധപ്പെട്ടത്. ആദ്യം 45,000 രൂപ നൽകി. ബാക്കിത്തുക 2018 ഓഗസ്റ്റിനും 2019 ജൂലായ്ക്കുമിടയിൽ പലതവണകളായി ഷാരോണിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് ഷാരോണിനെ ഫോണിൽ വിളിച്ചാൽ കിട്ടാതായെന്നും നേരിട്ടന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ മെയിൽ ഓസ്ട്രേലിയയിലേക്ക് വീസ വാഗ്ദാനം ചെയ്ത് ദമ്ബതികളിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ അജാനൂർ ഇക്ബാൽ സ്‌കൂളിനു സമീപത്തെ എം.വി. റിയാസിന്റെ പരാതിയിൽ ഇക്ബാൽ ഗേറ്റിനു സമീപത്തെ എൻ.വി.ബദറുദ്ദീനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.
ഗൾഫിലായിരുന്ന റിയാസ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാനാണ് 2017 മാർച്ചിൽ ബദറുദ്ദീന് 4,90,000 രൂപ നൽകിയത്. യുഎഇയിലെ പ്രമുഖ കമ്പനികളുടെ പേരിൽ വരെ സംസ്ഥാനത്ത് വിസ തട്ടിപ്പ് നടത്തുന്നുണ്ട്. പണം വാങ്ങിയ ശേഷം വിസയുടെ പ്രിന്റ് നൽകുകയും ചെയ്യും. ഇതിൽ വിസ അപേക്ഷകന്റെ വിവരങ്ങളും യുഐഡി നമ്പറും പാസ്‌പോർട്ട് വിവരങ്ങളും ഉൾപ്പെടെ എല്ലാം കൃത്യമായിത്തന്നെ ഉണ്ടാകും. അതുകൊണ്ടുതന്നെ നാട്ടിലെ വിമാനത്താവളങ്ങളിൽ നിന്ന് പരിശോധനകൾ പൂർത്തിയാക്കി വിമാനം കയറാൻ മറ്റ് തടസ്സങ്ങളുമുണ്ടാവില്ല. എന്നാൽ യുഎഇയിലെത്തിയ ശേഷം വിസയുടെ വിശദാംശങ്ങൾ അധികൃതർ പരിശോധിക്കുമ്പോൾ മാത്രമായിരിക്കും ഇത് വ്യാജമാണെന്ന് കണ്ടെത്തുന്നത്. പുറപ്പെടുന്നതിന് മുൻപ് വിസ ഓൺലൈനായി പരിശോധിക്കുകയോ അല്ലെങ്കിൽ അതത് രാജ്യങ്ങളിലെ കൺസൾട്ടന്റുകളുടെ സഹായം തേടുകയോ ചെയ്താൽ ഈ അവസ്ഥയുണ്ടാകില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഓൺലൈനായി ലഭിക്കുന്ന പി.ഡി.എഫ് ഫയലുകളിൽ എഡിറ്റ് ചെയ്താണ് വ്യാജ വിസയുണ്ടാക്കുന്നത്. യഥാർത്ഥത്തിൽ നാട്ടിൽ നിന്ന് പോകുന്നയാളുടെ പേരിൽ വിസയ്ക്ക് അപേക്ഷിച്ചിട്ട് പോലുണ്ടാവുമില്ല. മറ്റൊരാളുടെ പേരിലുള്ള വിസയിൽ പേരും പാസ്‌പോർട്ട് നമ്പറും തുടങ്ങിയ വിവരങ്ങൾ മാത്രം എഡിറ്റ് ചെയ്തായിരിക്കും നൽകുന്നത്. ഇത് കാരണം ഒറ്റനോട്ടത്തിൽ വിസ വ്യാജമാണെന്ന് തോന്നുകയേയില്ല. എന്നാൽ വിമാനം കയറി വിദേശത്ത് എത്തുമ്പോൾ വിസ മറ്റൊരാളുടേതാണെന്ന് തിരിച്ചറിയുകയും വിമാനത്താവളത്തിൽ തടഞ്ഞുവെയ്ക്കുകയും ചെയ്യും.
 
0 Comments