പൂവാലന്മാരെ ഒതുക്കാനെത്തിയ എസ്‌ഐയെ തടഞ്ഞ യുവാവ് അറസ്‌ററില്‍

പൂവാലന്മാരെ ഒതുക്കാനെത്തിയ എസ്‌ഐയെ തടഞ്ഞ യുവാവ് അറസ്‌ററില്‍


ബേക്കല്‍: സ്‌കൂള്‍ വിടും നേരം സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന എട്ടംഗ പൂവാലസംഘത്തെ ഒതുക്കാനെത്തിയ എസ്‌ഐയെ തടഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു.
കോട്ടിക്കുളം എസ്.വി.ഹൗസിലെ എസ്. സൂരജിനെ (20) യാണ് ബേക്കല്‍ എസ്‌ഐ, പി.അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു നാലു മണിക്ക് കോട്ടിക്കുളം ബസ് സ്‌റ്റോപ്പിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്‌കൂള്‍ വിടുമ്പോഴേക്കും ഇവിടെ സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ വിരട്ടിയോടിക്കാന്‍ വന്ന പോലീസിനെതിരെ ഇവര്‍ തിരിഞ്ഞതോടെ ഉന്തും തള്ളുമായി. ഇതിനിടെയാണ് യുവാവ് എസ്‌ഐയോട് അപമര്യാദയായി പെരുമാറിയത്. യുവാവിനെ തല്‍സമയം പിടികൂടി സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഘം പൂഴിക്കടത്തിന് എസ്‌കോര്‍ട്ടും നല്‍കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments