വീട് തകര്‍ന്നു വീണു; അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട് തകര്‍ന്നു വീണു; അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ബോവിക്കാനം : വീട് തകര്‍ന്നു വീണു. ഭിന്നശേഷിക്കാരിയായ യുവതിയും അമ്മയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഇരിയണ്ണി പൂവാള പട്ടികജാതി കോളനിയിലെ കമലയുടെ വീടാണ്
രാത്രി തകര്‍ന്നു വീണത്. ഓട് ഇളകി വീണപ്പോള്‍ തന്നെ ഇരുവരും പുറത്തേക്ക് ഇറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. രാത്രി 11 ഓടെയാണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലം പൊത്തിയത്. ഇരുവരും ഉറങ്ങാന്‍ കിടക്കുന്നതിനിടയിലാണ് ഒരു ഓട് ഇളകി വീണത്.
അപ്പോള്‍ തന്നെ കമല, മകളെയും കൂട്ടി പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ മേല്‍ക്കൂര തകര്‍ന്നു വീണു. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. മറ്റു വഴിയില്ലാതെ ഇരുവരും ഇതില്‍ തന്നെയായിരുന്നു. മറ്റു വഴിയില്ലാതെ ഇരുവരും ഇതില്‍ തന്നെയായിരുന്നു താമസം. കമലയുടെ ഭര്‍ത്താവ് നേരത്തെ തന്നെ മരിച്ചിരുന്നു.
ഭിന്നശേഷിക്കാരിയായ മകള്‍ പ്രഭയും കമലയും മാത്രമാണ് ഇവിടെ താമസം. തകര്‍ന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി സന്ദര്‍ശിച്ചു. റവന്യു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് നഷ്ടക്കണക്ക് ശേഖരിച്ചു.

Post a Comment

0 Comments