കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന എം.സി ഖമറുദ്ധീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി നൽകി. നോർത്ത് ചിത്താരി മെട്രോ മുഹമ്മദ് ഹാജിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുക എം.സി ഖമറുദ്ധീനെ ഏൽപിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീർ, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി വൺ ഫോർ അബ്ദുറഹ്മാൻ, മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ.ഹമീദ് ഹാജി, സംസ്ഥാന സമിതി അംഗം ബഷീർ വെള്ളിക്കോത്ത്്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മർ, എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഹാഷിം ബംബ്രാണ, സി മുഹമ്മദ് കുഞ്ഞി, മുഹമ്മദലി പീടികയിൽ എന്നിവരും ഖമറുദ്ധീന്റെ കൂടെയുണ്ടായിരുന്നു.
0 Comments