ഹൈദരാബാദ് : മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ്. സുരേഷാണ് മരിച്ചത്. ഹൈദരാബാദിലെ അമീര്‍ പേട്ടിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം
കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അമീര്‍പെറ്റ് ഏരിയയിലുള്ള അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫ്‌ലാറ്റിലാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഓഫീസിലെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവ് ജോലിക്കെത്തിയില്ലെന്ന് ഭാര്യയും അറിയുന്നത്. ബാങ്കില്‍ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ ഇന്ദിര. തുടര്‍ന്ന് ഭാര്യയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസിന്റെ സഹായത്തോടെ പൂട്ട് പൊളിച്ചു അകത്തു കയറുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേഷ്.രണ്ട് മക്കളുമുണ്ട്.
0 Comments