കാഞ്ഞങ്ങാട് : ഡാറ്റാബാങ്ക് അപാകത പരിഹരിക്കുക എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി.കബീർ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട്‌റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഇർഷാദ് കല്ലൂരാവി, എം.പി .ജാഫർ, കെ.കെ.ജാഫർ, കെ.കെ.ബദറുദ്ദീൻ, കെ.കെ.ഇസ്മായിൽ, സിദ്ദീഖ് ഞാണിക്കടവ്, കരീം കുശാൽനഗർ, യൂനസ് വടകര മുക്ക് ,സാദിഖ് പടിഞ്ഞാർ, റംഷീദ് തോയമ്മൽ, സന മാണിക്കോത്ത്, ഇല്യാസ് ബല്ലാകടപ്പുറം, ആസിഫ് കെ, ഷം ശുദ്ധീൻ ആവിയിൽ, അഷറഫ് ബാവാനഗർ, മനാഫ് ബാവാ നഗർ,ആബിദ് ആറങ്ങാടി, ഹസ്സൻ പടിഞ്ഞാർ, ഇസ്മായിൽ ബല്ലാകടപ്പുറം, സുബൈർ പഴയ കടപ്പുറം, ജാഫർ മുവാരിക്കുണ്ട് ,റഷീദ് പുതിയക്കോട്ട, വസീം പടന്നക്കാട്, സലാം മീനാപ്പീസ്, മസാഫി മുഹമ്മദ് കുഞ്ഞി, ഷുക്കൂർ ബാവാനഗർ, റസാഖ്താഴിലക്കണ്ടി, അബൂബക്കർ ഞാണിക്കടവ്, ഹസൈനാർ കല്ലുരാവി, ഖദീജാ ഹമീദ്, ടി.കെ.സുമയ്യ, ഖദീജാ ,സക്കീനാ യൂസഫ് എന്നിവർ പ്രസംഗിച്ചു.
0 Comments