മുംബൈ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത യുവാവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മുംബൈയിലെ സുബുര്‍ബാന്‍ മലദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. 17കാരിയായ കാമുകിയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് 24കാരനായ കാമുകന്‍ ജീവന്‍ ഒടുക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടാകുന്നത്. 24കാരനായ മങ്കേഷ് റാണെ കാമുകിയുടെ വീട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വലിയ തര്‍ക്കം നടന്നു. തുടര്‍ന്ന് ഇയാള്‍ കത്തി ഉപയോഗിച്ച് കാമുകിയെ നിരവധി പ്രാവശ്യം കുത്തി. തുടര്‍ന്ന് തന്റെ കൈ ഞരമ്പുകള്‍ മുറിച്ച ശേഷം യുവാവ് പത്താം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
മങ്കേഷ് റാണെ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല.
0 Comments