ബല്ലാകടപ്പുറം എംസി ബി എം എ എൽ പി സ്ക്കൂൾ 'ആർക്കിഫെയർ 2019' പ്രദർശനം സംഘടിപ്പിച്ചു

ബല്ലാകടപ്പുറം എംസി ബി എം എ എൽ പി സ്ക്കൂൾ 'ആർക്കിഫെയർ 2019' പ്രദർശനം സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം എംസി ബി എം എ എൽ പി സ്ക്കൂൾ ആർക്കിഫെയർ 2019 ( പുരാവസ്തു, കാർഷികോപകരണ, സ്റ്റാമ്പ് ,കറൻസി പ്രദർശനം ) സംഘടിപ്പിച്ചു.പ്രദർശനോദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എം.പി.ജാഫർ ഉദ്ഘാടനം ചെയ്തു. ഫിലാറ്റിക് സെക്ഷൻ ഉദ്ഘാടനം നഗരസഭാ കൗൺസിലർ കെ.വേലായുധൻ നിർവ്വഹിച്ചു.തുടർന്ന് നടന്ന കാർഷിക സെമിനാർ ഹോസ്ദുർഗ്ഗ് എ ഇ ഒ പി .വി.ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനോപകരണ പ്രദർശന ഉദ്ഘാടനം ബി  പി ഒ ഹോസ്ദുർഗ്ഗ് സുധ കെ.വി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച്.ഹമീദ് ഹാജി കർഷകരെ ആദരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ഷൈനി ജോസഫ്, നസീർ കല്ലൂരാവി,സി.എച്ച്.മൊയ്തീൻ കുഞ്ഞി, എം.കെ.അബൂബക്കർ ഹാജി, ജി.ബാബുരാജ്, കെ.എച്ച്.ഇബ്രാഹിം, സുശാന്ത് പി, റഷീദ സി.എച്ച്, സതീ കെ.വി, കുഞ്ഞബ്ദുല്ല ടി.പി., ഷീബ സി.എച്ച് എന്നിവർ പ്രസംഗിച്ചു.
 പടം -ബല്ലാകടപ്പുറം എം സി ബി എം എ എൽ പി സ്ക്കൂൾ ആർക്കിഫെയർ 2019 കാർഷിക സെമിനാർ ഉദ്ഘാടനം  ഹോസ്ദുർഗ്ഗ് എ.ഇ.ഒ പി.വി.ജയരാജ്  നിർവ്വഹിക്കുന്നു

Post a Comment

0 Comments