
തുരുത്തി : വയനാട്, നിലമ്പൂർ പ്രദേശങ്ങളിലെ മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി തുരുത്തി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ദുരിതാശ്വാസ ഫണ്ട്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്ന മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് നൽകി.
ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നവാസ് ആനബാഗിലു, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന എം.എസ്.എഫ് സെക്രട്ടറി നിഷാദ് കെ സലീമിന് കൈമാറി. വീട് നഷ്ടപ്പെട്ടവർക്ക് വീട് അടക്കമുള്ള പ്രവർത്തനമാണ് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്നത്.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി, എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ കെ.എം ഫവാസ്, മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് റിയാസ് പുൽപ്പറ്റ, സെക്രട്ടറി ടി.പി നബീൽ, ഹബീബ് ടി.കെ, സലീം ഗാലക്‌സി, ഗഫൂർ അബൂബക്കർ, ഖാദർ ഒടയഞ്ചാൽ, ഖലീൽ അബൂബക്കർ, അബൂബക്കർ മെഡിക്കൽ, ജാസിർ ടി.എസ്, ഹാരിസ് ആയമ്പാറ, നിയാസ് സി.എ, മുബഷിർ ടി.എ എന്നിവർ സംബന്ധിച്ചു
0 Comments