
കൊല്ലം: പുതിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് (എച്ച് എസ് ആര്‍ പി) നിര്‍ബന്ധമാക്കിയതായി ആര്‍ടിഒ അറിയിച്ചു. പുതിയ വാഹനങ്ങള്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഫോട്ടോ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ റജിസ്‌ട്രേഷന്‍ ബുക്ക് ലഭിക്കുകയുള്ളൂ. വെബ്സൈറ്റില്‍ വാഹന്‍ വഴി റജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും അന്നുതന്നെ റജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും.
ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം മൂലമോ അറിവില്ലായ്മ മൂലമോ പഴയതരത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചാല്‍ അഴിച്ചു മാറ്റും. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ആര്‍ സി ബുക്ക് ലഭിക്കാതെയുണ്ട്. കെഎല്‍ 02 ബി ജെ സീരീസ് മുതല്‍ റജിസ്റ്റര്‍ ചെയ്തിട്ടും ആര്‍ സി ബുക്ക് ലഭിക്കാത്തവര്‍ എച്ച്എസ്ആര്‍പി ഘടിപ്പിച്ച് വിവരം ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യണം. വാഹന വിതരണക്കാരും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.
വിതരണക്കാര്‍ കാലതാമസം വരുത്തിയാല്‍ അവര്‍ക്ക് നല്‍കി വരുന്ന ടെംപററി റജിസ്ട്രേഷന്‍ നിര്‍ത്തിവയ്ക്കും. കൂടാതെ റജിസ്റ്റര്‍ ചെയ്ത ശേഷവും മഞ്ഞ സ്റ്റിക്കറില്‍ ടെംപററി നമ്പര്‍ എഴുതി ഓടിച്ചാല്‍ റജിസ്ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിച്ചു എന്ന രീതിയില്‍ കേസ് എടുക്കും. ആയതിനാല്‍ എല്ലാ വാഹന ഉടമകളും ഒരാഴ്ചയ്ക്കുള്ളില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കണമെന്നും ആര്‍ടിഒ അറിയിച്ചു.
0 Comments