
കൊല്ലം: കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയി മഠത്തിന്റെ കൈവശമുള്ള അമൃതപുരിയിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കാനൊരുങ്ങി ആലപ്പാട്ട് പഞ്ചായത്ത്.
ഇത് സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് അംഗങ്ങള്‍ ഐക്യകണ്ഠേനെ പാസാക്കി.
പഞ്ചായത്തിലെ ധനകാര്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി ടി ദിലീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
12 ഫ്ളാറ്റുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. സി.ആര്‍.ഇസെഡ് നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണ് ഈ ഫ്ളാറ്റുകള്‍ എന്നും ദിലീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം പാര്‍ട്ടിയില്‍ നിന്നുള്ള പഞ്ചായത്ത് അംഗങ്ങള്‍ ഉള്ള കമ്മറ്റിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട്- മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുമെന്നും ദിലീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ മുമ്പ് ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2004 ല്‍ ഉണ്ടായ സുനാമിയില്‍ രേഖകള്‍ നശിച്ചുപോയെന്നായിരുന്നു മഠത്തിന്റെ അവകാശവാദം.
0 Comments