ഡാറ്റ ബാങ്ക് പ്രശ്‌നത്തിൽ ഇടപെടാതെ ഭരണ പ്രതിപക്ഷാംഗങ്ങൾ; സോഷ്യൽ മീഡിയയിൽ സൂപ്പർ പോര്

ഡാറ്റ ബാങ്ക് പ്രശ്‌നത്തിൽ ഇടപെടാതെ ഭരണ പ്രതിപക്ഷാംഗങ്ങൾ; സോഷ്യൽ മീഡിയയിൽ സൂപ്പർ പോര്



കാഞ്ഞങ്ങാട്: ഡാറ്റ ബാങ്ക് പ്രശ്‌നത്തിൽ ഇടപെടാതെ മാറി നിൽക്കുന്ന ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിൽ സൂപ്പർ പോര്. വിഷയം ഗൗരവമായി പഠിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. അതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ പരസ്്പരം ഈ വിഷയത്തിൽ ചെളിവാരിയെറിയുന്നത്. കഴിഞ്ഞ ദിവസം ഡാറ്റ ബ്ാങ്ക്്് വിഷയത്തിൽ യൂത്ത് ലീഗ്് നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇ്തിനെതിരെ നഗരസഭ ചെയർമാൻ വി.വി രമേശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നമുസ്ലിം ലീഗ് ഭരിക്കുമ്പോഴാണ് 1930 കളിലെ ഡാറ്റ ബാങ്ക് അതേപോലെ  അംഗീകരിച്ചു വിട്ടതെന്നും മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സണനായ ഹസീന താജുദ്ദീൻ 25-08-2011 ന് ഇരുപത്തി ഏഴാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം അംഗീകരിക്കുകയും ചെയ്തു അന്ന് ഇത് അംഗികരിക്കുമ്പോൾ യൂത്ത് ലീഗും മൂത്ത ലീഗും എവിടെയായിരുന്നുവെന്ന് പോ്‌സറ്റിലൂടെ ചെയർമാൻ വിമർശിക്കുന്നു. യൂത്ത് ലീഗേ ഈ സമരം നടത്തതെണ്ടതു നഗരസഭയിലേക്കണോ അതോ അന്ന് ഭരണത്തിന് നേതൃത്വം നൽകിയ ലീഗ് ഓഫീസിലേക്കണോയെന്നുമുള്ള ചോദ്യത്തിനാണ്് ലീഗ് നേതാക്കളുടെ വിമർശമുള്ളത്. യൂത്ത് ലീഗ് പ്രവർത്തകരാണ് വിമർശനവുമായി കൂടുതൽ രംഗത്തുള്ളത്. വിഷയം പഠിക്കാതെ ഭരണ പ്രതിപക്ഷാംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോരടിക്കുകയാണ്.

 കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ 7700 കുടുംബങ്ങളുടെ ഭവന നിർമാണ  അപേക്ഷകളിൽ ഇത് വരെയും തീർപ്പായിട്ടില്ല. തീരപ്രദേശത്ത് തലമുറകളായി കൃഷിചെയ്തും വീടുവെച്ചും താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയാണ്  നിയമം വെട്ടിലാക്കിയപ്പോഴും പ്രശ്‌നങ്ങൾ പഠിക്കാതെ പരസ്പരം തമ്മിലടിക്കുകയാണ് ഇരു കൂട്ടരും.  തീരപ്രദേശത്തെ ഭൂമി മിക്കതും നെൽകൃഷി ചെയ്യുന്ന നിലമാണെന്നാണ് സർക്കാർ രേഖ. ഇതനുസരിച്ച് ഇനി പുതിയ വീട് നിർമിക്കാനും  പഴയത് പുതുക്കിനിർമിക്കാനും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്  അനുമതി നൽകാനാവില്ല. റെയിൽപാളത്തിന് പടിഞ്ഞാറ് ഭാഗം ഏതാണ്ട് പൂർണമായും  കിഴക്ക് ഭാഗം ഭാഗികമായും പഴയ നെൽവയലുകളാണെന്ന്  അടിയാധാരത്തിൽ  രേഖപ്പെടുത്തിയിട്ടുള്ളത്.  ബിൽഡിങ്  ആക്ട് നിലവിലുള്ള കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വീടും മറ്റ് കച്ചവട സ്ഥാപനങ്ങളും മാത്രമല്ല കാലിത്തൊഴുത്തും വീടിന് ചുറ്റുമതിലും നിർമ്മിക്കാൻ പോലും നഗരസഭയിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങണം. പുതിയ വീട് നിർമ്മിക്കാനും പഴയത് പുനർനിർമ്മിക്കാനും അനുമതി തേടിയെത്തിയ അപേക്ഷകർ  ഭൂമി നെൽ വയൽ അല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് കൃഷി ഭവനിൽ നിന്ന്  ഹാജരാക്കിയാലേ നഗരസഭക്ക് അനുമതി നൽകാനാവു. ഇത് ലഭിക്കണമെങ്കിൽ കടമ്പകൾ എറെകടക്കണം. ഡാറ്റാ ബാങ്കിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് വീട് നിർമിക്കാൻ സ്ഥലം വാങ്ങിയ ആയിരക്കണക്കിനു  ഗുണഭോക്താക്കൾ  ഇപ്പോൾ  ദുരിതമനുഭവിക്കുകയാണ് .

Post a Comment

0 Comments