ആറങ്ങാടിയിലെ വാഹനാപകടം: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

ആറങ്ങാടിയിലെ വാഹനാപകടം: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്




കാഞ്ഞങ്ങാട് : ബുള്ളറ്റ് യാത്രക്കാരനു ആംബുലന്‍സ് ഇടിച്ചു പരിക്കേറ്റ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്.
ചെറുവത്തൂര്‍ തിമിരി ചെമ്പ്രകാനത്തെ ബാലകൃഷ്ണ പൊതുവാളിന്റെ മകന്‍ വി.കെ.സുരേശന് (47) പരിക്കേറ്റ സംഭവത്തില്‍ കെഎല്‍ 60 ഡി, 7066 നമ്പര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്. 2019 സെപ്റ്റംബര്‍ 27 ന് വൈകീട്ട് അഞ്ചരയോടെ ദേശീയപാതയിലെ ആറങ്ങാടിയിലാണ് അപകടമുണ്ടായത്. മാവുങ്കാലില്‍ നിന്ന് ഓടിച്ചു വന്ന കെഎല്‍ 60 5108 നമ്പര്‍ ബുള്ളറ്റില്‍ അതേ ദിശയില്‍ ഓടിച്ചു വന്ന ആംബുലന്‍സ് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ സുരേശനു പരിക്കേറ്റിരുന്നു.

Post a Comment

0 Comments