പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്ത ആര്‍സി ഓണര്‍ക്ക് 2700 രൂപ പിഴ

പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്ത ആര്‍സി ഓണര്‍ക്ക് 2700 രൂപ പിഴ





കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്ത ആര്‍സി ഓണര്‍ക്ക് 2700 രൂപ പിഴ.
ബാര ഞെക്ലി കെ.എം.മന്‍സിലിലെ മൈമൂന (45) യ്ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴയിട്ടത്. കെഎല്‍ 60 എന്‍ 4494 നമ്പര്‍ വാഹനമാണ് ഓടിക്കാന്‍ കൊടുത്തത്. പൊയിനാച്ചിയില്‍ നിന്ന് മൈലാട്ടിയിലേക്കു വരികയായിരുന്ന വാഹനം 2019 ഓഗസ്റ്റ് നാലിന് വൈകിട്ട് ആറേ മുക്കാലോടെ മേല്‍പ്പറമ്പ് എസ്‌ഐ, എം.പി.പത്മനാഭനാണ് പിടിച്ചെടുത്തത്. കുട്ടിയെ വീട്ടിലാക്കിയ ശേഷം ആര്‍സി ഉടമയ്‌ക്കെതിരെ കേസെടുത്തു കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Post a Comment

0 Comments