
കാഞ്ഞങ്ങാട്: ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന് അറസ്റ്റിലായ ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കൊല്ലം കൊച്ചുവിള പള്ളത്തുവീട്ടില്‍ പി.ജോയിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് സസ്‌പെന്‍ഷനെന്നാണ് മന്ത്രി ജി.സുധാകരന്റെ അറിയിപ്പ്. പൂജാ അവധി കഴിഞ്ഞ് ഓഫിസ് തുറക്കുന്ന ഇന്നലെ പുലര്‍ച്ചെ കൊല്ലത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഇയാള്‍.
മംഗലാപുരത്തേക്കുള്ള ദീര്‍ഘദൂര സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ
അപമാനിച്ചുവെന്നാണ് സബ് രജിസ്ട്രാര്‍ക്ക് എതിരെ ഉയര്‍ന്ന പരാതി. പരാതിയെ തുടര്‍ന്നു മലപ്പുറം ജില്ലയിലെ കാടാമ്പുഴ പോലീസാണ് പുത്തനത്താണി വെട്ടിച്ചിറയില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ജോയിക്ക് ജാമ്യം അനുവദിച്ചു.
അതേസമയം, ബസ് വളവില്‍ നിന്ന് ചെരിഞ്ഞതിനിടെ യുവതിയുടെ മേല്‍ താന്‍ വീഴുകയായിരുന്നെന്നും അപ്പോള്‍ തന്നെ യുവതിയോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ജോയി വിശദീകരിച്ചു. തൃശ്ശൂര്‍ കഴിഞ്ഞായിരുന്നു സംഭവം. പിന്നീട് യാത്രക്കാരുടെ നിര്‍ബന്ധപ്രകാരമാണ് യുവതി പോലീസില്‍ പരാതി നല്‍കിയതെന്നും ജോയി കൂട്ടിച്ചേര്‍ത്തു.
0 Comments