
ഉപ്പള: പ്രഭാതസവാരി നടത്തുകയായിരുന്ന യുവാവിനെ ബൈക്കിലും ഓട്ടോയിലുമെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.ഉപ്പള മൊഗര്‍ കഞ്ചിലയിലെ പ്രണവി(28)നെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 6 മണിയോടെ ഉപ്പള പത്വാടി റോഡിലാണ് അക്രമം നടന്നത്.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രണവ് നടന്നുപോകുന്നതിനിടെ പിറകില്‍ നിന്ന് തലക്ക് വെട്ടുകയായിരുന്നു. പ്രണവിനെ ആദ്യം ഉപ്പളയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മ ാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
0 Comments