ശനിയാഴ്‌ച, ഒക്‌ടോബർ 12, 2019


ചെന്നൈ:പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.കടല്‍ത്തീരത്ത് നടക്കുന്നതിനിടയില്‍ കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് അദ്ദേഹം മാലിന്യങ്ങള്‍ ശേഖരിച്ചത്. സഞ്ചി പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.നമ്മുടെ പൊതു സ്ഥലങ്ങള്‍ വ്യത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരിയിക്കണമെന്നും വീഡിയോയ്ക്കൊപ്പമുള്ള ട്വീറ്റിലുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ