കാഞ്ഞങ്ങാട്: എസ് കെ എസ് എസ് എഫ് ഇബാദ് കാസർഗോഡ് ജില്ലാ കമ്മിറ്റി പൊതുപ്രഭാഷണ മേഖലകളിലേക്ക് യുവാക്കള്‍ കടന്നുവരുന്നതിനും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് ചൊവ്വാഴ്ച വൈകീട്ട് 6 .30നു കാഞ്ഞങ്ങാട് മീനാപ്പീസിലാണ് പരിപാടി നടക്കുക.
ദഅവാ രംഗത്തു സജീവമാകാൻ താല്പര്യമുള്ള പ്രഭാഷകർക്കും ക്ലാസ് കൈകാര്യം ചെയ്യാൻ പ്രാപ്തരായ പ്രബോധകർക്കും ക്ലാസിൽ പങ്കെടുക്കാം. പ്രവേശനം മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും. നൂറു രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അബ്ദുല്ല റഹ്മാനി (ഇബാദ ജില്ലാ ചെയർമാൻ )9895386018, ഹബീബ് ദാരിമി (ഇബാദ് ജില്ലാ കൺവീനർ )9544219262, സലാം ഫൈസി(ഇബാദ് സ്റ്റേറ്റ് പ്രധിനിധി)9633019534,
ശാക്കിർ ദാരിമി വളക്കൈ(ഇബാദ് RP മീറ്റ് കോഡിനേറ്റർ)9544390350, ഹുസ്സൈൻ മീനാപ്പീസ് (ശാഖാ സെക്രെട്ടറി) 9633711330 എന്നിവരെ ബന്ധപ്പെടുക.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ