
കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഒക്ടോബർ 27 ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഉത്തരമലബാർ വയലാർ ഗാനാലാപന മത്സരത്തിന്റെ ഓഡീഷൻ തുടങ്ങി. ഹോസ്ദുർഗ്ഗ് ഏ.സി.കണ്ണൻ നായർ സ്മാരക ലൈബ്രറി ഹാളിൽ പ്രശസ്ത സംഗീതജ്ഞ്ഞൻ സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 160 ഓളം മൽസരാർത്ഥികളാണ് ഗാനാലാപന മൽസരത്തിൽ മാറ്റുരയ്ക്കുന്നത്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ