
കണ്ണൂര്‍: വെള്ളം കോരുന്നതിനിടെ അധ്യാപികയായ യുവതിയുടെ കൈയില്‍ നിന്ന് പിഞ്ചു കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. മട്ടന്നൂര്‍ വെളിയാം പറമ്പിലെ നിഷാന്ത്-മോണിമ ദമ്പതികളുടെ ആറ് മാസം പ്രായമുള്ള മകള്‍ യാഷ്വിന്‍ ലക്ഷ്മിയാണ് മരിച്ചത്. മോണിമ കുഞ്ഞിനെ ഒക്കത്ത് വെച്ച് വീടിന് സമീപത്തെ കിണറില്‍ നിന്ന് വെള്ളം കോരുകയായിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് പിടിവിട്ട് കിണറ്റില്‍ വീണത്. മോണിമയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും കിണറ്റില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അധ്യാപികയായ മോണിമ പ്രസവാവധിയിലായിരുന്നു. സഹോദരി അഫ്രിന്‍. കുഞ്ഞിന്റെ മൃതദേഹം കണ്ണൂര്‍ ഗവ.കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
0 Comments