ബദിയടുക്ക: ബദിയടുക്കയില്‍ തട്ടുകട നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു പി സ്വദേശിയും ബദിയടുക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഓം പ്രകാശ് (43) ആണ് മരിച്ചത്. ഓം പ്രകാശ് 25 വര്‍ഷത്തോളമായി ബദിയടുക്ക ടൗണിലെ തട്ടുകടയില്‍ ബീഡ വില്‍പ്പന നടത്തി വരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തട്ടുകട പൂട്ടി ഭക്ഷണം കഴിക്കാനായി മുറിയിലേക്ക് പോയ ഓം പ്രകാശ് തിരിച്ചു വന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മുറിയിലെത്തിയപ്പോള്‍ ഓം പ്രകാശിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ ബദിയടുക്ക പി എച്ച് സിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡോകടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. രാമചന്ദ്ര-ലമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ശിവാനന്ദ, റീന, റിനു, നിധു. സഹോദരി: അസ്സ. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments