സീക് അക്കാദമി പ്രവർത്തനമാരംഭിച്ചു

സീക് അക്കാദമി പ്രവർത്തനമാരംഭിച്ചു



കാഞ്ഞങ്ങാട്: മേഖലയിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന്നായി നിലകൊള്ളുന്ന സീക്  കാഞ്ഞങ്ങാടിന്റെ ആസ്ഥാനകേന്ദ്രവും, വിവിധ കോഴ്‌സുകളും, ടൂഷൻ ക്ലാസുകളും, സ്കിൽ ഡെവലപ്മെന്റ് പരിശീലന പരിപാടികളും നടത്താനുള്ള ഇൻസ്റ്റിറ്റ്യൂട്ടുമായ സീക് അക്കാദമി   സീക് ചീഫ് അഡ്‌വൈസറും,  കണ്ണൂർ യൂണിവേഴ്സിറ്റി  മുൻ വൈസ് ചാൻസലറുമയ ഡോ: ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രസിഡന്റ് സി ബി അഹമദിന്റെ അദ്ധക്ഷതയിൽ  നടന്ന പൊതുയോഗം  സീക്കിന്റെ മുഖ്യ രക്ഷാധികാരിയും, അംബേദ്കർ എജുക്കേഷനൽ അക്കാദമി ചെയർമാനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ അത്ത് പ്രസിഡന്റുമായ മെട്രോ മുഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി കരീം കള്ളാറിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ  തെക്കെപുറം മഹല്ല് പ്രസിഡന്റും, സംയുക്ത ജമാഅത്ത് ട്രഷററുമായ പാലക്കി കുഞ്ഞഹമ്മദ് ഹാജി,  കാഞ്ഞങ്ങാട് മുസ് ലിം യതീം ഖാന ജനറൽ സെക്രട്ടറി  മുബാറക് അസൈനാർ ഹാജി, സീക് അഡ്വൈസറി ബോർഡ് അംഗവും സംയുക്ത ജമാഅത്ത് സീനിയർ വൈസ് പ്രസിഡന്റുമായ  എ ഹമീദ് ഹാജി ,  കുവൈത്ത് സാധു സംരക്ഷണ സംഘം ചെയർമാൻ അപ്സര മഹമൂദ് സാഹിബ്, ഇസ്ലാമിക് ചാരിറ്റബ്ൾ ട്രസ്റ്റ്  ജനറൽ സെക്രട്ടറി  പാലായി കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ സംഘടനാ പ്രതിനിധികളും,  പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത സദസ്സിനു
സെകട്ടറി അഷറഫ് കൊട്ടോടി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments