അജാനൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ 'ഇശാറ മഹല്ല്' ലീഡേർസ് നവ്യാനുഭവമായി

അജാനൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ 'ഇശാറ മഹല്ല്' ലീഡേർസ് നവ്യാനുഭവമായി



കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ 'ഇശാറ മഹല്ല്' ലീഡേർസ് മീറ്റ് മുട്ടുന്തലയിൽ വെച്ച് നടന്നു. എസ് എം എഫ് ജില്ലാ ജനറൽ സെക്രട്ടറി കല്ലട്ര അബ്ബാസ് ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എംഖാദർ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ബദ്റുദ്ദീൻ സൺ ലൈറ്റ്, മെട്രോ മുഹമ്മദ് ഹാജി, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുബാറക്ക് ഹസൈനാർ ഹാജി, എ.ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, റഹ്മാൻ മുട്ടുന്തല, റഷീദ് മുട്ടുന്തല, ഹാഫിള് ഷംസിർ ഫൈസി, സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി, ഫാൻസി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments