
പെരിയ: അപകട ദുരന്ത സന്ദർഭങ്ങളിൽ ഇടപെടുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബും മിൻഹാജ് പബ്ലിക്ക് സ്‌കൂളും ട്രോമകെയർ കാസർകോടും സംയുക്തമായി ട്രോമകെയർ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 3 ന് ഞായറാഴ്ച കുണിയ മിൻഹാജ് പബ്ലിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ 9 മുതല്‍ 4 മണിവരെയാണ് പരിശീലന പരിപാടി. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ട്രോമാ കെയർ തിരിച്ചറിയൽ കാർഡും നൽകും. പങ്കെടുക്കുന്നവർ സ്റ്റാമ്പ് സൈസിലുള്ള രണ്ട് ഫോട്ടോ കൊണ്ട് വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447239947 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
0 Comments