കാസർകോട്: കർണാടക സ്വദേശിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രദുർഗയിലെ മുഹമ്മദ് അഷറഫി (60) നെയാണ് ബുധനാഴ്ച്ച രാവിലെ ജനറൽ ആശുപത്രി കവാടത്തിന് സമീപത്തെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. പരിസരവാസികൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, വർഷങ്ങളായി ഇയാൾ നഗരത്തിലെത്തിയിട്ട്. കടവരാന്തയിലാണ് കിടന്നുറങ്ങാറുള്ളത്.
0 Comments