ഉപജില്ലാ കലോത്സവത്തിന്റെ പന്തലും വേദിയും തകര്‍ന്നു; ഏഴുവയസുകാരിക്ക് പരുക്ക്

ഉപജില്ലാ കലോത്സവത്തിന്റെ പന്തലും വേദിയും തകര്‍ന്നു; ഏഴുവയസുകാരിക്ക് പരുക്ക്



ബദിയടുക്ക: അതി ശക്തമായ കാറ്റില്‍ ഉപജില്ലാ കലോത്സവത്തിന്റെ  വേദിയും ഷീറ്റ് പന്തലും  തകര്‍ന്നുവീണു. ഇതേ തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഏഴ് വയസുകാരിക്ക് പരുക്കേറ്റു. ഷേണിശ്രീ ശാരദാബ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ കലോത്സവത്തിനിടെ വ്യാഴാഴ്ച വൈകിട്ട്  ആഞ്ഞ് വീശിയ കാറ്റില്‍ കലോത്സവത്തിന്റെ ഷീറ്റ് പന്തലും വേദിയും തകരുകയായിരുന്നു. അപകടത്തില്‍ ബെന്‍പ്പത്തടുക്ക ദുര്‍ഗ്ഗാപരമേശ്വരി എല്‍ പി  സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിനി ചേതനക്കാണ് പരുക്കേറ്റത്. ചേതനയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപജില്ലാ കലോത്സവത്തിന്റെ സമാപനം ശനിയാഴ്ചയാണ് .

Post a Comment

0 Comments