കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും സംഘര്‍ഷത്തിന് ഗൂഡനീക്കം. രണ്ട് വീടുകള്‍ക്ക് നേരെ കല്ലേറ് നടന്നു.കറന്തക്കാട്ടും അടുക്കത്ത്ബയലിലുമാണ് വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസിന് കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലേറിമനും തീവെപ്പിനും പിന്നിലെന്ന് സൂചന ലഭിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കറന്തക്കാട്ടെ ഹോണ്ട ഷോറൂമിന് പിറകിലുള്ള പ്രേംജിത്ത്, അടുക്കത്ത്ബയല്‍ ഗ്രൗണ്ടിന് സമീപത്തെ ശിവപ്രസാദ് എന്നിവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചത്. രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ വീടിന് നേരെ കല്ലെറിഞ്ഞ് നാലുപേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടതായി പ്രേംജിത് കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ മഹേഷാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ മൊഴി നല്‍കി. മഹേഷ് പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ചിരുന്നതായും പറയുന്നു. അതിന് ശേഷമാണ് ശിവപ്രസാദിന്റെ വീട്ടമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചത്. വാഹനം പൂര്‍ണമായും കത്തിയിട്ടുണ്ട്.
0 Comments