കാസര്‍കോട്: 10 കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദ് അഷ്‌റഫ്(30), അബൂബക്കര്‍ സമദ്(24), കടമ്പാറിലെ മുഹമ്മദ്അഫ്രീസ്(22), മുഹമ്മദ് അര്‍ഷാദ്(18) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ത്രേഷനുള്ള കാറും സ്‌കൂട്ടറും മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ഡോ പി എസ് ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാലംഗസംഘം കാറിലും സ്‌കൂട്ടറിലും കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്കാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പിടിയിലായവര്‍ കഞ്ചാവ് കടത്തുന്ന സംസ്ഥാനാന്തര ബന്ധമുള്ള വന്‍സംഘത്തിലെ കണ്ണികളാണ്. കാസര്‍കോട്, ദക്ഷിണകന്നഡ ജില്ലകളില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണിവര്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ബ്യൂറോയുടെ സഹായത്തോടെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
0 Comments