കാഞ്ഞങ്ങാട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ മാത്തില്‍ കുറുക്കൂട്ടിയിലെ രാജേഷിനെ (23)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വിവാഹം നിശ്ചയിക്കപ്പെട്ട യുവതിയെ രാജേഷ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതിലുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. രാജേഷിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. പ്രതി രാജേഷ് മുമ്പ് മാത്തില്‍ ഗുരുദേവ് കോളജില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐയുടെ നേതാവായിരുന്നു. ഇവിടെ വെച്ചാണ് യുവതിയെ രാജേഷ് പരിചയപ്പെട്ടിരുന്നത്.നിലവില്‍ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രാജേഷ്.
0 Comments