യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ഫോണും കവര്‍ന്നു; മൂന്നുപേര്‍ക്കെതിരെ കേസ്

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ഫോണും കവര്‍ന്നു; മൂന്നുപേര്‍ക്കെതിരെ കേസ്



കാസര്‍കോട്;  യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ഫോണും കവര്‍ന്നുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്  കേസെടുത്തു. നെക്രാജെ നെല്ലിക്കട്ട പരപ്പ ഹൗസിലെ മുഹമ്മദ് ആഷിഖി(19)ന്റെ പരാതിയില്‍ ഖാദര്‍, ആസിഫ്, അമീറലി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത് . വ്യാവാഴ്ച  രാവിലെ  ചെര്‍ക്കള ടൗണില്‍ നില്‍ക്കുന്നതിനിടെ എത്തിയ സംഘം ആഷിഖിനെ  കാറില്‍ ബലമായി പിടിച്ചുകയറ്റുകയും ഇന്ദിരാനഗറിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് കത്തികാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവീവിന്റെ ഐ ഫോണും 1000 രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.  സംഘത്തില്‍പെട്ട അമീറലി എന്നയാളെ  പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments