മലാംകുന്ന് : ബേക്കൽ ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന "സഹപാഠികൾ" 94 - 95 എസ് എസ് എൽ സി ബാച്ചിന്റെ ലോഗോ പ്രകാശനം സ്കൂൾ എച്ച് എം ഇൻചാർജ് ഹരീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു . സംഘടന പ്രസിഡൻറ് അനിൽ കുമാർ കരിപ്പോടി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിസൻറ് ശ്രീധരൻ കെ വി ,സീനിയർ അസിസ്റ്റൻറ് അനിത ടീച്ചർ , വേണു സി കെ , ജയപ്രകാശ് എ കെ (സ്റ്റാഫ് സെക്രട്ടറി ) തുടങ്ങിയവർ സംസാരിച്ചു. പ്രീതി വിജയൻ സ്വാഗതവും , കെ കെ വത്സലൻ നന്ദിയും പറഞ്ഞു .
വിജയൻ മുതിയക്കാൽ , രാജൻ മാലാംകുന്ന് , പ്രസാദ് മലാംക്കുന്ന് ,രാജു കുതിരക്കോട് , ശശി തിരുവക്കോളി , മധു മുതിയക്കാൽ ,രാജേഷ് മലാംകുന്ന് , സനൽകുമാർ കുതിരക്കോട് , സന്തോഷ് ചിറമ്മൽ , റഷീദ് മുതിയക്കാൽ , ആർ കെ കുതിരക്കോട് , സീമ തിരുവക്കോളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ