യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍



കാസര്‍കോട്; യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ  ബെള്ളൂര്‍ നാട്ടക്കല്ല് മറയംകുന്നില്‍ ആദംജുനൈദിന്റെ ഭാര്യ ആഇശത്ത് റൈഹാന(25)യെയാണ് വെള്ളിയാഴ്ച  രാത്രി തൂങ്ങിമരിച്ചത്. അവധിക്ക് നാട്ടിലെത്തിയിരുന്ന ആദം ജുനൈദ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം കിടപ്പുമുറിയില്‍ കയറി വാതിലടച്ച റൈഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ആദംജുനൈദ് മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുല്ല- മിസ്‌രിയ ദമ്പതികളുടെ മകളായ  റൈഹാനയെ വിവാഹം ചെയ്തത്. റജ്വ ഏകമകളാണ്. സഹോദരങ്ങള്‍; ആബിദ, സുഹ്‌റാബി, ഫര്‍ഹാന.

Post a Comment

0 Comments