ബദിയടുക്ക സ്വദേശിക്ക് വെടിയേറ്റ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

ബദിയടുക്ക സ്വദേശിക്ക് വെടിയേറ്റ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍



മഞ്ചേശ്വരം: ബദിയടുക്ക സ്വദേശി സിറാജുദ്ദീന് ഹൊസങ്കടിയില്‍ കാറില്‍ വെടിയേറ്റ സംഭവത്തില്‍ ഒരാളെ കൂടി മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബജങ്കളയിലെ മുഹമ്മദ് ഷാക്കിറി(24)നെയാണ് എസ് ഐ എ  ബാലചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി അബ്ദുല്‍റഹ്മാന്‍ ഒരാഴ്ചമുമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. തോക്ക് കൈമാറാന്‍ അബ്ദുല്‍റഹ്മാന്റെ കൂടെ എത്തിയതായിരുന്നു ഷാക്കിര്‍. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഷാക്കിറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments