നൂറുമേനി വിളവെടുത്ത് ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘം; നാടിന് ആഘോഷമായി കൊയ്ത്തുൽസവം

നൂറുമേനി വിളവെടുത്ത് ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘം; നാടിന് ആഘോഷമായി കൊയ്ത്തുൽസവം




ബേഡഡുക്ക: ബേഡഡുക്ക വനിതാ സർവ്വീസ് സഹകരണ സംഘം ബേഡകം - പൊന്നുർപ്പാറ വയലിൽ തരിശ് നിലം ഉൾപ്പെടെ
 10 ഏക്കർ സ്ഥലത്തു ഇറക്കിയ നെൽകൃഷിയുടെ കൊയ്ത് ഉത്സവവും പുത്തരിയും നാടിന് നവ്യാനുഭവമായി. തുടർച്ചയായി രണ്ടാം വർഷമാണ് സംഘത്തിന് കീഴിൽ നെൽകൃഷി ഇറക്കുന്നത്. സഹകരണ മേഖലയിൽ സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് വൈവിധ്യവത്കരണത്തിന്റെ പാതയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘത്തിന് സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനകം നേടാൻ സാധിച്ചിട്ടുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ച കൊയ്തെടുത്ത നെല്ല് അരിയാക്കി പ്രകൃതി റൈസ് എന്ന പേരിൽ വിപണിയിൽ ഇറക്കി വരുന്നു. കൊയ്ത് ഉത്സവവും പുത്തരിയും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു. കൊയ്ത് ഉത്സവത്തോട് അനുബന്ധിച്ചു നൂറുകണക്കിന് ആൾക്കാർക്ക് വിഭവ സമൃദ്ധമായ പുത്തരി സദ്യയും പായസ വിതരണവും നടത്തി.  സംഘം പ്രസിഡന്റ് വി. കെ.ഗൗരി അധ്യക്ഷയായി. സെക്രട്ടറി എ.സുധീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ഗംഗ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ കെ.ഉമാവതി,ടി. രാഘവൻ മുന്നാട്, കുഞ്ഞികൃഷ്ണൻ
മടക്കല്ല്, ഇ. കുഞ്ഞികൃഷ്ണൻ നായർ മുന്നാട്, എ ദാമോദരൻ മാസ്റ്റർ, ബാലൻ തെക്കേക്കര, മുഹമ്മദ് കുഞ്ഞി ബേഡകം, റഹീം കുണ്ടടുക്കം, പി.കെ. രാഘവൻ നായർ, ബി.കെ .ഇബ്രാഹിം, ബി. കെ.അബ്ബാസ്, ബി.കെ. ശംസുദ്ധീൻ, വി.കെ.ശ്രീജ, കെ. കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments