
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി മഖ്ബറിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദിന്‍ ബുഖാരി തങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസ് വൈവിധ്യവും ഭക്തിസാന്ദ്രവുമായ പരിപാടികളോടെ 20 മുതല്‍ 26 വരെ നടക്കും.
ഇന്ന് വൈകിട്ട് നാലിന് മഖാം സിയാറത്തിന് കോയാപ്പള്ളി ഇമാം ശിഹാബുദ്ധീന്‍ തങ്ങള്‍ അല്‍ഹൈദ്രോസി നേതൃത്വം നല്‍കും. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ തസ്ലിം പതാക ഉയര്‍ത്തും. രാത്രി 7.30ന് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഹ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോയാപ്പള്ളിക്കമ്മിറ്റി പ്രസിഡന്റ് കെ.കെ.അബ്ദുല്ലഹാജി അധ്യക്ഷം വഹിക്കും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ കുഞ്ഞഹമ്മദ് ഹാജി പാലക്കി, അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസഹാജി, മുന്‍ പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി, ഖത്തീബ് ഹാഫിള് അനസ് അല്‍ അസ്ഹരി, കോയാപ്പള്ളി ജനറല്‍ സെക്രട്ടറി കെ.എം.അഹമ്മദ് അഷറഫ്, ട്രഷറര്‍ വി.കെ.അബ്ദുല്ലഹാജി, മദ്‌റസ സദര്‍ അബ്ദുള്‍ഖാദിര്‍ സഅദി, ഹൊസ്ദുര്‍ഗ് പോലീസ് എസ്.ഐ. എന്‍.പി.രാഘവന്‍, പി.എം.ഫാറൂക്ക്, മാട്ടുമ്മല്‍ ഹസ്സന്‍ഹാജി, അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.എം.ആഷിഫ്, മിശിരിഫ് എന്നിവര്‍ പ്രസംഗിക്കും. രാത്രി എട്ടിന് ഹാഫിള് ഷമീസ് ഖാന്‍ നാഫിഈ തൊടുപ്പുഴ പ്രഭാഷണം നടത്തും.
നാളെ 21ന് രാത്രി എട്ടിന് ഷാക്കിര്‍ ദാരിമി വളക്കൈ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 22ന് ഇബ്രാഹിം ഖലീല്‍ ഹുദവിയും 23ന് മൗലാന പേരോട് അബ്ദുറഹിമാന്‍ സഖാഫിയും പ്രഭാഷണം നടത്തും. 24ന് മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം നടത്തും. 25ന് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കുമ്മനം നിസാമുദ്ദീന്‍ അല്‍അസ്ഹരി പ്രഭാഷണം നടത്തും. 26ന് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് ശേഷം മൗലിദ്പാരായണം, വൈകിട്ട് അസര്‍ നിസ്‌കാരത്തിന് ശേഷം അന്നദാനത്തോടെ സമാപനം.
പത്രസമ്മേളനത്തിൽ കോയാപ്പള്ളി കമ്മിറ്റി പ്രസിഡന്റ് കെ.കെ.അബ്ദുല്ലഹാജി, ജനറല്‍ സെക്രട്ടറി കെ.എം.അഹമ്മദ് അഷറഫ്, വൈസ് പ്രസിഡന്റ് ബി.മൊയ്തു, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ തസ്‌ലിം, കണ്‍വീനര്‍ മിഷ്‌റിഫ്, ട്രഷറര്‍ കെ.എം.ആഷിഫ്, കെ.ഷൗക്കത്ത്, ബി.കുഞ്ഞാമദ്, പി.ബി.ഷുക്കൂര്‍ഹാജി, കെ.കരീം എന്നിവര്‍ പങ്കെടുത്തു .
0 Comments