
കാസർകോട്: മനുഷ്യ സ്പർശ കാരുണ്യ ത്തിലൂടെ ജിദ്ദ കെ. എം.സി.സി. സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവർത്തന ങ്ങൾ മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് മുസ്ലിം ലീഗ്ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ സി.എച്ച്. സെന്ററിന് ധനസഹായം വിതര പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ട്രഷറർ അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ മിഹ്റാജ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സി.എച്ച് സെന്റർ ചെയർ മാൻ എം.എ.സി. കുഞ്ഞബ്ദുല്ല ഹാജിക്ക് ഫണ്ട്കൈമാറി. വി.പി. അബ്ദുൽ ഖാദർ , മൂസ ബി. ചെർക്കള, എ.ജി.സി. ബഷീർ ,അഷറഫ് എടനീർ ,ടി.ഡി. കബീർ, എരിയാൽ മുഹമ്മദ് കുഞ്ഞി, റഹിം പള്ളിക്കര, സലിം ചേരങ്കൈ, മൻസൂർ അക്കര, മൊയ്തു ബേർക്ക, ഇ.ആർ. ഹമീദ്, ശഫീർ പെരുമ്പള, മഷൂദ് തളങ്കര പ്രസംഗിച്ചു.
ബഷീർ ചിത്താരി നന്ദിയും പറഞ്ഞു.
0 Comments