പട്ടികളുമായി വേട്ടക്ക് പോയ ഗര്‍ഭിണിയെ നായ്ക്കൂട്ടം കടിച്ചുകൊന്നു

പട്ടികളുമായി വേട്ടക്ക് പോയ ഗര്‍ഭിണിയെ നായ്ക്കൂട്ടം കടിച്ചുകൊന്നു


ലില്‍: നായ്ക്കളുമായി വനത്തില്‍ വേട്ടയ്ക്കിറങ്ങിയ ഗര്‍ഭിണിയായ സ്ത്രീയെ പട്ടികള്‍ കടിച്ചുകൊന്നു. വടക്കന്‍ ഫ്രാന്‍സിലാണ് സംഭവം. ശനിയാഴ്ചയാണ് 29കാരിയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയത്. പാരീസിന്റെ വടക്ക് കിഴക്ക് 90 കിലോമീറ്റര്‍ അകലെയുള്ള വില്ലേഴ്‌സ്-കോട്ടറെസ്റ്റ് നഗരത്തിനടുത്തുള്ള വനത്തിലാണ് അതിദാരുണമായ സംഭവം നടന്നത്.

പട്ടികള്‍ കഴുത്തില്‍ ആഴത്തിലേല്‍പ്പിച്ച മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുവതിയെ ആക്രമിച്ച പട്ടികള്‍ ഏതാണെന്നു കണ്ടെത്താന്‍ 93 നായ്ക്കളില്‍ പരിശോധന നടത്തി. ഇതില്‍ യുവതിയുടെ അഞ്ച് നായ്ക്കളും ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നായ്ക്കള്‍ മാനുകളെ വേട്ടയാടുകയായിരുന്നുവെന്ന് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അക്രമകാരികളായ നായ്ക്കളെത്തിയപ്പോള്‍ യുവതി തന്റെ ഭര്‍ത്താവിനെ വിളിച്ചിരുന്നു. അദ്ദേഹമാണ് യുവതിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Post a Comment

0 Comments