
കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ക്ക് ബ്രൗണ്‍ ഷുഗര്‍ മിഠായി കവറുകളിലാക്കി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പുളിക്കല്‍ മലയില്‍ പുറായില്‍ സഹീര്‍ ബാബു(40)വിനെയാണ് ജില്ലാ നാര്‍കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ പ്രദീപും സംഘവും ഇന്ന് രാവിലെ കൊണ്ടോട്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മിഠായി കവറുകളില്‍ നിറച്ച 300 പാക്കറ്റ് ബ്രൗണ്‍ഷുഗറാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. പ്രധാനമായും ലക്ഷ്യം വച്ചിരുന്നത് വിദ്യാര്‍ത്ഥികളെയാണ്.
ഇതിനായി വാടക വീട് എടുത്ത് ഒരു പാക്കറ്റിന് 500 രൂപ നിരക്കിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാന്‍ മിഠായി കവറെന്ന് തോന്നിക്കുന്ന വര്‍ണ്ണക്കടലാസുകളിലായിരുന്നു ബ്രൗണ്‍ ഷുഗര്‍ പാക്കിങ് ചെയ്തിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
0 Comments