
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കടകളില്‍ വീണ്ടും കവര്‍ച്ച. എം ജി റോഡിലെ മൂന്ന് കടകളുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഒരു കടയില്‍ നിന്ന് 9,500 രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. മീപ്പുഗിരിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വാഗതേഷ് എന്റര്‍പ്രൈസസില്‍ ഓടിളക്കി മേല്‍ക്കൂര തകര്‍ത്ത് അകത്ത് കടന്ന് മേശ വലിപ്പിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. തൊട്ടടുത്തുള്ള ഉദയകുമാറിന്റെ പ്ലാസ്റ്റിക് കടയിലും രവിയുടെ കനറാ ത്രഡ്‌സിലും ഓടിളക്കി അകത്ത് പ്രവേശിച്ചെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് ഉടമകള്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അടുത്ത കാലത്തായി നഗരത്തില്‍ നിരവധി കവര്‍ച്ചകളും മോഷണങ്ങളും ആവര്‍ത്തിച്ചിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. പോലീസ് രാത്രി കാല പരിശോധന കര്‍ശനമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
0 Comments