
മഞ്ചേശ്വരം: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന അഞ്ചുക്വിന്റല്‍ പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. തിരൂരങ്ങാടിയിലെ സെയ്തലവി(55)യെയാണ് മഞ്ചേശ്വരം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് മംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിറക് വശത്തെ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഇതേ ബസില്‍ നിന്ന് മൂന്ന് ക്വിന്റല്‍ പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായഇ കെ ജോയി, രവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജാസ്മിന്‍ സേവ്യര്‍, മോഹന്‍കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
0 Comments