കാൻസർ രോഗിയായ രേണുകയ്ക്ക് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ വീട് നൽകും

കാൻസർ രോഗിയായ രേണുകയ്ക്ക് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ വീട് നൽകും



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി വാടക ക്വാട്ടേർസിൽ താമസിക്കുന്ന കാൻസർ രോഗിയായ രേണുകയ്ക്ക്  (35) പനത്തടിയിലെ അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ വീട് നൽകും. രണ്ട് വർഷമായി കാൻസർ രോഗം ബാധിച്ചു മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിച്ചിരുന്ന രേണുകയുടെ  ചികിത്സ സഹായത്തിനു വേണ്ടി ചാരിറ്റി മീഡിയ കാഞ്ഞങ്ങാട് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരുന്നു. ഒരു മാസത്തെ മരുന്നിനു 85000 രൂപയാണ്. വീഡിയോയിലൂടെ സന്മനസ്സുകളുടെ സഹായത്തോടെ അഞ്ച് മാസത്തേക്കുള്ള മരുന്നിനുള്ള ഫണ്ട്‌ സ്വരൂപിക്കാൻ സാധിച്ചു. വീട് വെക്കാൻ മൂന്നു സെന്റ് സ്ഥലം വേണം. സുമനസ്സുകളുടെ സഹകരണം പ്രതീക്ഷിക്കുന്നു. അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ കാൽലക്ഷം രൂപയുടെ ചികിത്സ സഹായവും നൽകി.

ട്രസ്റ്റ്‌ ചെയർമാൻ കൂക്കൾ രാമചന്ദ്രൻ,
സെക്രട്ടറി  അരുൺ ബാലകൃഷ്ണൻ,  റിട്ട: എസ് ഐ പദ്മനാഭൻ, ഡോ: ഷിംജി, പ്രദീപ്, ദാമോദരൻ വാർഡ് കൗൺസിലർ സുമയ്യ,  ചാരിറ്റി മീഡിയ കാഞ്ഞങ്ങാടിന്റെ പ്രവർത്തകരായ ശരീഫ് മാസ്റ്റർ ബാവ നഗർ, സജീഷ് കുറുന്തൂർ, റാഷിദ്‌ പടിഞ്ഞാർ  എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments