പട്ടാപ്പകല്‍ വീടുകള്‍ കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

പട്ടാപ്പകല്‍ വീടുകള്‍ കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു



പൊയ്‌നാച്ചി:   പട്ടാപ്പകല്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും  കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിച്ചേരിയില്‍ ക്രഷര്‍ തൊഴിലാളിയായ പൊഴുതല വടക്കേക്കര മീത്തല്‍  പി വിശ്വനാഥന്‍ നായരുടെ വീട്ടിലും പൊയിനാച്ചി പറമ്പ് ഞാണിക്കാലില്‍ യോഗ പരിശീലകന്‍ രതീഷിന്റെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. വിശ്വനാഥന്‍ നായരുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്.കഴിഞ്ഞ ദിവസം  ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് നാലുമണിക്കും ഇടയിലാണ് സംഭവം. രണ്ട് പവന്‍ സ്വര്‍ണം, 8,000 രൂപ, മൊബൈല്‍ ഫോണ്‍, ക്യാമറ, രേഖകള്‍ എന്നിവയാണ് വിശ്വനാഥന്‍ നായരുടെ വീട്ടില്‍ നിന്ന് മോഷണം പോയത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറികളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും രേഖകളും മോഷ്ടിക്കുകയായിരുന്നു. വൈകിട്ട് മകന്‍ അശ്വിന്‍ കുമാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. സംഭവം സംബന്ധിച്ച് ബേക്കല്‍  പോലീസാണ് കേസെടുത്തത്.  രതീഷിന്റെ വീടിന്റെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന 7,000 രൂപയും രേഖകളും എ ടി എം കാര്‍ഡ്, ചെക്ക് ബുക്ക്, ബേങ്ക് പാസ് ബുക്ക് എന്നിവയും മോഷ്ടിക്കുകയായിരുന്നു. ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി കലക്ഷന്‍ ഏജന്റാണ് രതീഷ്. സംഭവത്തില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments