വയനാട്: ക്ലാസ്സ് മുറിയില്‍വച്ച് പാമ്ബ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. സുല്‍ത്താന്‍ ബത്തേരി
സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകള്‍ ഷഹ് ല ഷെറിനാ(9)ണ് മരിച്ചത്.
ക്ലാസില്‍ ഇരിക്കുകയായിരുന്ന ഷഹ്‌ലയുടെ കാല് ഭിത്തിയോട് ചേര്‍ന്നുള്ള വലിയ പൊത്തില്‍ അകപ്പെടുകയായിരുന്നു. കാല്‍ പുറത്തെടുത്തപ്പോള്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ മറ്റ് അധ്യാപകരെ അറിയിക്കുകയും അധ്യാപകര്‍ എത്തി പരിശോധിച്ചപ്പോഴാണ് പാമ്ബ് കടിയേറ്റ പാട് കണ്ടത്.
ഉടന്‍ തന്നെ അധികൃതര്‍ കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചു. പിതാവും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് കുട്ടിയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സവേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി കുട്ടിയുടെ നില വഷളായി. തുടര്‍ന്ന് വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. പാമ്ബ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.
0 Comments