കാഞ്ഞങ്ങാട്: മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമി പൂർവ്വ വിദ്യാർത്ഥി കൂട്ടയ്മയുടെ നേതൃത്വത്തിൽ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിൽ 'മെഹ്ഫിൽ' പ്രവാചക പ്രകീർത്തന സദസ്സ് നാളെ വെള്ളിയാഴ്ച രാത്രി 10 മണിക്ക് നടക്കും. കാവ്യങ്ങളുടെ സൗകുമാര്യതയോടെയും ഭാവാത്മകതയോയും അവതരിപ്പിക്കുന്ന ഇശ്‌ഖേ റസൂൽ മജ്‌ലിസ് ആസ്വാദകരിൽ നവ്യാനുഭൂതി പകരും. നബിയെ കുറിച്ച് പറയലും കേൾക്കലും ആനന്ദകരമായ അനുഭവമാണ് വിശ്വാസികൾക്ക്. സ്വലാത്തുകൾ, സലാമുകൾ, പാടി-പറയുന്ന മദ്ഹുകൾ ഹൃദയത്തിൽ നബിയെ ചേർത്തു വെച്ചവർക്ക് ഹൃദ്യമായ അനുഭവങ്ങളായി മാറും. ഡോക്ടർ സുബൈർ ഹുദവി, ഇബ്‌റാഹീം ഖലീൽ ഹുദവി, അൻവർ അലി ഹുദവി എന്നിവർ മജ്‌ലിസിനും നേതൃത്വം നൽകും.
0 Comments