
അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി അബുദാബിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാടൻ സംഗമത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന കാഞ്ഞങ്ങാടൻ സംഗമത്തെക്കാൾ വിപുലമായ രീതിയിൽ കലാ, കായിക, വിനോദ, വിജ്ഞാന പരിപാടികളാണ് ഇത്തവണ അണിയറയിൽ സംഘാടകർ ആസൂത്രണം ചെയ്യുന്നത്. കാഞ്ഞങ്ങാടും ചുറ്റുവട്ടവുമുള്ള മലയോര , തീരദേശ ഗ്രാമാന്തരീക്ഷങ്ങളെ പറിച്ച് നട്ടു കൊണ്ടുള്ള ഗ്രാമീണ കാഴ്ച്ചകളും, ചന്തകളും, ചെറുകിട കച്ചവട കേന്ദ്രങ്ങളും, പെട്ടിക്കടകളടക്കം ഉൾക്കൊള്ളിച്ചുള്ള സ്റ്റാളുകളും ഉൾപ്പെടെ ഉണ്ടാവും.
ജനുവരി 31ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചാണ് കാഞ്ഞങ്ങാടൻ സംഗമം നടക്കുന്നത്. " മനം കുളിരും സൗഹൃദം, സ്നേഹം വിരിയും സംഗമം" എന്ന ശീർഷകത്തിൽ തന്നെയാണ് ഇത്തവണയും കാഞ്ഞങ്ങാടൻ സംഗമം അരങ്ങേറുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മണ്ഡലം കെ എം സി സി പ്രസിഡണ്ട് കെ കെ സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു,
സംഘാടക സമിതി ഭാരവാഹികളായി അബൂബക്കർ സെയ്ഫ് ലൈൻ, സി എച്ച് അസ്ലം ബാവാനഗർ, എംകെ അബ്ദുള്ള ആറങ്ങാടി, നാസർ തായൽ, ഫ്രൂട്ട് നാസർ മാണിക്കോത്ത്, കെ.എച്ച്. ഷംസുദ്ദീൻ കല്ലൂരാവി, സിഎച് നൂറുദ്ദീൻ കാഞ്ഞങ്ങാട് (രക്ഷാധികാരികൾ) പി കെ അഹമ്മദ് ബല്ലാകടപ്പുറം (ചെയർമാൻ) കെ കെ സുബൈർ (കൺ) എം എം നാസർ (ട്രഷർ )
റിയാസ് സി ഇട്ടമ്മൽ,ചേക്കു അബ്ദു റഹ്മാൻ, എ ആർ കരീം കള്ളാർ, കെ ജി ബഷീർ (വൈസ് ചെയർ,) മൊയ്തീൻ ബല്ല ,ഖാലിദ് ക്ലായിക്കോട് , അഷ്റഫ് സിയാറത്തുങ്കര, അബ്ദുറഹ്മാൻ പുല്ലൂർ, എം കെ അബ്ദുറഹ്മാൻ (ജോ. കൺ) യു വി ഷബീർ, മുനീർ പാലായി, അബ്ദുറഹ്മാൻ ചേക്കു ഹാജി, ഇസ്ഹാഖ് ചിത്താരി (ഫിനാൻസ്) യാക്കൂബ് ആവിയിൽ ,കെ ജി ബഷീർ, കെ ച്ച് ഖാലിദ് ബല്ല, റംഷീദ് ആവിയിൽ ,സഹീദ് സിയാറത്തുങ്കര, മൊയ്തീൻ ബല്ല (ഡക്കറേഷൻ)മഹമൂദ് കല്ലൂരാവി,ഹനീഫ കള്ളാർ , അബൂബക്കർ കൊളവയൽ, ഷറഫുദ്ദീൻ നമ്പ്യാർ കൊച്ചി, അബ്ദുസ്സലാം കള്ളാർ, ( ഭക്ഷണം) റാഷിദ് എടത്തോട്, ഇല്യാസ് ബല്ല, മിഥിലാജ് ,ശരീഫ് എം എസ് കെ വി ,( പ്രചരണം )ബി എം ഷെരീഫ് , കബീർ കല്ലൂരാവി, നിയാസ് സി കെ,പി കെ
അബ്ദുൽ കരീം കള്ളാർ , റഷീദ് കല്ലഞ്ചിറ (വളണ്ടിയർ )
ശാഫി സിയാറത്തുങ്കര, ഹാഷിം ആറങ്ങാടി, അഫീഫ് കല്ലൂരാവി, നിസാർ എടത്തോട് ,ഖാലിദ് എം കെ (കല) ഫൈസൽ മഡിയൻ ,സലാം സി എച്ച്, സഹീദ് കല്ലൂരാവി,സി കെ അബ്ദുസ്സലാം (സ്പോർട്ട്സ്) എന്നിവരെ തെരഞ്ഞെടുത്തു.
സി റിയാസ് ഇട്ടമ്മൽ സ്വാഗതവും എകെ മൊയ്‌തീൻ നന്ദിയും പറഞ്ഞു.
0 Comments