സംസ്ഥാന സ്‌കൂൾ കലോത്സവം; കെ എസ് ഇ ബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും

സംസ്ഥാന സ്‌കൂൾ കലോത്സവം; കെ എസ് ഇ ബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും


കാഞ്ഞങ്ങാട് : നവംബര്‍ 28 ന് തുടങ്ങാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ മുന്നൊരുക്കത്തിന് കെഎസ്ഇബിയും ഹൈ വോള്‍ട്ടേജില്‍.
മത്സരം നടക്കുന്ന വേദികളിലും മത്സരാര്‍ഥികളുടെയും മറ്റും താമസ സ്ഥലങ്ങളിലും കലോത്സവ ദിനങ്ങളില്‍ മുടക്കമില്ലാതെ വൈദ്യുതിയെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇതില്‍ പ്രധാനം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. രണ്ട് സബ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രത്യേക വാഹനത്തില്‍ എല്ലാ വേദികളെയും ബന്ധിപ്പിച്ച് പട്രോളിങ്ങും നടത്തും.
വേദികളില്‍ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് വൈദ്യുതി സുരക്ഷ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യാനും ഈ അവസരം വിനിയോഗിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടാകും.

Post a Comment

0 Comments