സൗത്ത് : സൗത്ത്ചിത്താരി ഗവവൺ മെന്റ് ജി എൽപി സ്കൂൾവിദ്യാർത്ഥികൾക്ക്
പ്രോർത്സാഹനം നൽകി കൊണ്ട്
കായിക താരം സി കെ അബ്ദുൽ റഹ്മാൻ
സ്പോർട്സ് കിറ്റ് നൽകി
കായിക രംഗത്ത് കുട്ടികളെ കൈപിടിച്ച് ഉയർത്തി മികച്ച പ്രകടനം ഒരുക്കുക എന്നതാണ് അബ്ദുൽ റഹ്മാന്റെ ലക്ഷ്യം
പഴയ കാല ഫുട്ബോൾ താരമായ അബ്ദുൽ റഹ്മാൻ മികച്ച ഗോളി കീപ്പറാണ്,
കഴിഞ്ഞ ദിവസം നടന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ അബ്ദുൽ റഹ്ൻമാൻ എന്ന പ്രതിഭയെ തേടി കുരുന്നുകൾ വീട്ടിലെത്തിയിരുന്നു , ഈ സമയത്ത് കുട്ടികളുമായിനടന്ന സ്നേഹസംഭാഷണത്തിൽ വാഗ്ദാനം നൽകിയതാണ്
സ്പോർട്ട് കിറ്റുകൾ
ഇത് നിറവേറ്റികൊണ്ടാണ് അബ്ദുൽ റഹ്മാൻ ജി എൽ പി സ്കൂളിലെത്തിയത്,
ചടങ്ങിൽ വെച്ച്
ബേക്കൽ സബ് ജില്ലാ സ്കൂൾ കലോത്സവ അറബിക് കലോത്സവ , ശാസ്ത്രോത്സവ, കായിക മേളകളിൽ മത്സരിച്ച് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ. പി. ടി. എ കമ്മിറ്റിയും വികസന സമിതിയും ചേർന്ന്
ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു,
വാർഡ് മെമ്പർ. പി. പി. നസീമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു പി. ടി. എ. പ്രസിഡന്റ് എം. കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു
ഹെഡ്മാസ്റ്റർ. വി. വി. പ്രഭാകരൻ സ്വാഗതം പറഞ്ഞു വികസന സമിതി. വൈസ്. ചെയർമാൻ. പി. കെ. അസീസ്. അബ്ദുൽ റഹ്മാൻ സി കെ ', അബൂബക്കർ ഖാജ , കരീം മൈത്രി. എം കെ സുബൈർ. സരിത. എ.വി ലിസി കെ. കെ. മമ്മൂട്ടി. ടി. പുഷ്പലത, സജിനി, ശോഭ, എന്നിവർ സംസാരിച്ചു
മൈത്രി
0 Comments