കാസര്‍കോട്ടെ പ്രിന്റിംഗ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; നഷ്ടം ലക്ഷങ്ങള്‍

കാസര്‍കോട്ടെ പ്രിന്റിംഗ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; നഷ്ടം ലക്ഷങ്ങള്‍



കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഐ ഡി കാര്‍ഡ് പ്രിന്റിംഗ് സ്ഥാപനത്തില്‍ വന്‍തീപിടിത്തം. പഴയ ബസ് സ്റ്റാന്‍ഡിലെ സഫ കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂമാര്‍ക്കിലാണ്അഗ്നിബാധയുണ്ടായത്.
കുമ്പളയിലെ പി അനുരാജിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ശനിയാഴ്ച  രാവിലെയാണ് തീ പിടിച്ചത്. കമ്പ്യൂട്ടറും പ്രിന്റിംഗ് ഉപകരണങ്ങളുമടക്കമുള്ള സാധനങ്ങള്‍ കത്തിച്ചാമ്പലായി. അര്‍ധരാത്രി 2മണിവരെ ഇവിടെ ജീവനക്കാരുണ്ടായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കട ഉടമ പറഞ്ഞു.

Post a Comment

0 Comments